#MissingCase | കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡനം ആരോപിച്ച് കുടുംബം

#MissingCase | കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡനം ആരോപിച്ച് കുടുംബം
Dec 24, 2024 09:37 PM | By VIPIN P V

ന്യൂഡൽഹി: ( www.truevisionnews.com ) ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്ത് എട്ടുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തിരയുകയായിരുന്നു. അതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

ഇത്തരമൊരു ഘട്ടത്തിൽ സൈനികവൃത്തങ്ങൾ ദുഃഖിതരായ കുടുംബത്തിന് പൂർണപിന്തുണ നൽകുന്നുവെന്ന് ഡൽഹി കൻ്റോൺമെന്റ് സ്റ്റേഷൻ കമാൻഡർ പറഞ്ഞു.

അന്വേഷണം നടത്തുന്ന പോലീസിനോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

#Missing #eight #year #old #girl #killed #Family #accused #torture

Next TV

Related Stories
#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര  കച്ചവടക്കാരൻ പിടിയിൽ

Dec 25, 2024 08:43 PM

#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര കച്ചവടക്കാരൻ പിടിയിൽ

സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്....

Read More >>
#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

Dec 25, 2024 07:53 PM

#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

സമാനമായ ആറ് കേസുകളിൽ തുമ്പ് ലഭിക്കാതെ വലഞ്ഞിരുന്ന പൊലീസിന് തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യക്തത...

Read More >>
#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Dec 25, 2024 07:05 PM

#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ്...

Read More >>
#accident |  യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

Dec 25, 2024 04:29 PM

#accident | യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര...

Read More >>
 #accident | സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Dec 25, 2024 04:16 PM

#accident | സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ്...

Read More >>
Top Stories